Friday, May 17, 2024
keralaLocal NewsNewsObituary

എരുമേലി സ്വദേശിയായ  കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം :നാട്ടകം ഗവൺമെന്റ്  പോളിടെക്നിക് കോളേജിലെ വിദ്യാർഥിയെ താമസിക്കുന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.എരുമേലി ടൗൺ 20 – വാർഡിൽ താമസിക്കുന്ന കണ്ണംങ്കരപറമ്പിൽ വീട്ടിൽ ആകാശ് വിനോദ് (20) നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ ബി എ എക്കണോമിക്സ്  വിദ്യാർഥിയായിരുന്ന ആകാശ് 9 പേർ അടങ്ങുന്ന സുഹൃത്തുക്കളോടൊപ്പം  കോളേജിന് സമീപം സ്വകാര്യവ്യക്തിയുടെ വീട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവമെന്നും ചിങ്ങവനം പോലീസ് പറഞ്ഞു. മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട് . വിനോദ് / അശ്വതി ദമ്പതികളുടെ മകനാണ് ആകാശ്. സഹോദരൻ : അമ്പാടി. സംസ്കാരം ഞായറാഴ്ച നാലുമണിക്ക് നടക്കും.