Tuesday, May 7, 2024
keralaLocal NewsNews

കാളകെട്ടി നിവാസികൾ കാട്ടാനയെ കൊണ്ട് പൊറുതിമുട്ടി

മലയോരെ മേഖല കാട്ടാനയെ കൊണ്ട്  പൊറുതി മുട്ടി. കാട്ടിൽ നിന്നും നാട്ടിലേക്കിറക്കുന്ന കാട്ടാനകൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കാളകെട്ടി, എയ്ഞ്ചൽവാലി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ച സംഭവത്തിൽ സഹായത്തിനായി അപേക്ഷ നൽകിയിട്ടും യാതൊരു സഹായവും ഇതുവരെ നൽകിയിട്ടില്ല.എന്നാൽ പല സ്ഥലത്തും  സോളാർ വേലികൾ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ച  സോളാർ വേലികൾ  പലതും തകർത്താണ് കാട്ടാനകൾ ഇറങ്ങുന്നതെന്നും  നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ കാളകെട്ടിയിൽ ഉറുമ്പിൽ പ്രദീപിന്റെ കൃഷി സ്ഥലത്തിറങ്ങിയ കാട്ടാന  പ്ലാവ്, വാഴ, റബർ തൈകൾ, കവുങ്ങ്,  മൂന്നാം വർഷം നിറയെ കായ്ഫലമുള്ള പ്ലാവുകൾ മുഴുവൻ നശിപ്പിച്ചിരിക്കുകയാണ്. മറ്റ് നിരവധി പേരുടെ കൃഷികളും ഇത്തരത്തിൽ കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട് .കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ നാട്ടുകാർ  ജീവനും കൊണ്ട് നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
കാട്ടാനകളെ ഓടിക്കാനായി ലൈറ്റുകൾ സ്ഥാപിച്ചിട്ടും രക്ഷയില്ല.
അടിയന്തിരമായി കാട്ടാനകളിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്നും – നശിച്ച കൃഷികൾക്ക് നഷ്ട പരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.