Wednesday, May 22, 2024
keralaNews

കോട്ടയത്ത് നാളെ 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ 

രണ്ടു ദിവസങ്ങളായി വാക്സിന്‍ വിതരണം മുടങ്ങിയ കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച വാക്സിന്‍ വിതരണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന അറിയിച്ചു. വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് രണ്ടു ദിവസം ജില്ലയില്‍ ക്യാമ്പുകള്‍ നടക്കാതിരുന്നത്.വ്യാഴാഴ്ച ജില്ലയിലെ 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. ഒരു കേന്ദ്രത്തില്‍ 150 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ 30 പേര്‍ക്കു മാത്രമേ പോര്‍ട്ടലിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ശേഷിക്കുന്ന വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കായി നീക്കിവെക്കും. ആദ്യ ഡോസ് എടുത്ത് ആറാഴ്ച മുതല്‍ എട്ട് ആഴ്ച വരെ പിന്നിട്ടവരെയാണ് ഇതിനായി പരിഗണിക്കുക. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാം.രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് സമയം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.