Friday, May 17, 2024
keralaNews

തൃശൂര്‍ കെട്ടിടത്തിനു മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും ചാടി.

തൃശൂര്‍: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് യുവതിയും യുവാവും ചാടി. രണ്ടു പേര്‍ക്കും സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന 23 വയസുള്ള അക്ഷിത്, 18 വയസുള്ള സ്മിന എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്ന് തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവരെയും രണ്ടാമത്തെ കെട്ടിടത്തില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം താഴെയിറക്കിയത്. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.