Monday, May 6, 2024
keralaNewsSports

കാര്യവട്ടം ക്രിക്കറ്റ് മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ക്രിക്കറ്റ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകള്‍ വിറ്റഴിച്ചു.  അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക് 1,500 രൂപയാണ് . ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവോടെ 750 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച രാത്രി മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.