Friday, May 10, 2024
keralaNews

മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെയുള്ള പോലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍.എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്.        കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, മകളെ മര്‍ദ്ദിച്ചതായി എഫ്‌ഐആറില്‍ പോലീസ് ചേര്‍ത്തിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജീവനക്കാര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുവാന്‍ ആന്റണി രാജു കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.