Friday, May 3, 2024
keralaNewspolitics

കെവി തോമസിനെ നിയമിച്ചത് സിപിഎം – ബിജെപി ഇടനിലക്കാരനായി വി ഡി സതീശന്‍

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കെ വി തോമസിനെ ദില്ലിയില്‍ കാബിനറ്റ് റാങ്കോടെ നിയമിച്ചത് സിപിഎം – ബിജെപി ഇടനിലക്കാരനായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.   കെ വി തോമസിനെ നിയമിച്ചത് സി പി എം – ബി ജെ പി ഇടനിലക്കാരനായാണെന്നും അദ്ദേഹത്തിന്റെ ബംഗലുരു – ദില്ലി യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന ഈ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോ എന്നും സതീശന്‍ ചോദിച്ചു.