Friday, May 17, 2024
keralaLocal NewsNews

എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം : മെയ് 1 ന് 

എരുമേലി : സംസ്ഥാന സർക്കാർ  വിനോദസഞ്ചാര വകുപ്പിൽ നിന്നും ഒരു കോടി രൂപ ഭരണാനുമതി ലഭിച്ച എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവർത്തന ങ്ങളുടെ നിർമ്മാണോദ്ഘാടനം 2023 മെയ് 1-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 4.00 മണിയ്ക്ക്  വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്  (വീഡിയോ കോൺഫറൻസ് വഴി) നിർവഹിക്കും.  പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  പത്തനംതിട്ട എം.പി. ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും.
ഡോ. പി.കെ. ജയശ്രീ, ഐ.എ.എസ്. ജില്ലാ കളക്ടർ & ചെയർമാൻ, ഡിറ്റിപിസി,  റോബിൻ സി, കോശി സെക്രട്ടറി, ഡിറ്റിപിസി, കോട്ടയം,കെ.കെ. പദ്മകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് , ഡേവിഡ് എം. കൊരയ്യ (പ്രൊജക്ട് മാനേജർ, സിൽക്ക്),പദ്ധതി വിശദീകരണം നടത്തും. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ പഞ്ചായത്ത്, വൈസ് പ്രസിഡന്റ്,  മറിയാമ്മ സണ്ണി  പ്രസിഡന്റ്, എരുമേലി ഗ്രാമപഞ്ചായത്ത് ,  കുമാരി രേഖാ ദാസ്  പ്രസിഡന്റ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ,  റ്റി.എസ്. കൃഷ്ണകുമാർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ജുബി അഷ്റഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാഞ്ഞിരപ്പള്ളി ഡിവിഷൻ എരുമേലി),  പി.കെ. പ്രദീപ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,കാഞ്ഞിരപ്പള്ളി, പുഞ്ചവയൽ ഡിവിഷൻ),  ഷാനവാസ് പി.എ.(വാർഡ് 7, മെമ്പർ),  ജെസ്ന നജീബ് (വാർഡ് 6, മെമ്പർ), നാസർ പനച്ചി (വാർഡ് 20, മെമ്പർ), ബിൻസി ഇമ്മാനുവേൽ കണ്ണിമല (മെമ്പർ, വാർഡ് 15, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്), വി.ഐ. അജി (സി.പി.ഐ(എം) എരുമേലി ലോക്കൽ സെക്രട്ടറി & മെമ്പർ, വാർഡ് 23, എരുമേലി ഗ്രാമപഞ്ചായത്ത്), അനിശ്രീ സാബു (സി.പി.ഐ. ലോക്കൽ സെക്രട്ടറി & മെമ്പർ, വാർഡ് 4, എരുമേലി ഗ്രാമപഞ്ചായത്ത്) , സെക്കറിയ ഡൊമിനിക് പ്രസിഡന്റ് എരുമേലി സർവ്വീസ് സഹകരണ ബാങ്ക്), ബിനോ ജോൺ ചാലക്കുഴി (കോട്ടയം ജില്ലാ സെക്രട്ടറി, കേരള കോൺഗ്രസ് എം), ടി.വി.ജോസഫ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ,  ജോസ് പഴയതോട്ടം (ജനാധിപത്യ കേരള കോൺഗ്രസ്),  സലിം വാഴമറ്റം (ഐ.എ.എൻ.എൽ. ജില്ലാപ്രസിഡന്റ്) , നൗഷാദ് കുറും കാട്ടിൽ (മുസ്ലിം ലീഗ്, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്) , റസാക്ക് പി.കെ. (ആർ. എസ്. പി. ലോക്കൽ സെക്രട്ടറി), ജോസ് മടുക്കകുഴി (കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്), : അനിയൻ എരുമേലി (ബിജെപി ജില്ലാകമ്മറ്റി അംഗം)  തുടങ്ങി
സമ്മേളനത്തിൽ ജനപ്രതിനിധികൾ – സാമൂഹിക-  സാംസ്കാരിക-  രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും . എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാനവാസ് പി എ , ഗ്രാമ പഞ്ചായത്ത് അംഗം വി.ഐ അജി, എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ എരുമേലി അസി. മാനേജർ നിതീഷ് , കേരള കോൺഗ്രസ് എം ജില്ല സെക്രട്ടറി ബിനോ ജോൺ , ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ജോസ് പഴയതോട്ടം, ഐ എ എൻ എൽ ജില്ല പ്രസിഡന്റ് സലിം വാഴമറ്റം, ബോസ് ഉറുമ്പിൽ എന്നിവർ പങ്കെടുത്തു.