Monday, May 6, 2024
keralaNews

കായംകുളത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ അവശനിലയില്‍.

കായംകുളത്ത് സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ അവശനിലയില്‍. പുത്തന്‍ റോഡ് യുപി സ്‌കൂളിലെ കുട്ടികളാണ് ഭക്ഷ്യ വിഷബാധയേറ്റവര്‍. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി.