കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ആലുവ: ദേശീയ പാതയില്‍ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂര്‍ കടവത്ത് വീട്ടില്‍ മുജീബ് റഹ്‌മാനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബൈക്കും ഇന്നോവാ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.