Wednesday, May 8, 2024
keralaNewspolitics

വിശ്വാസികളെ അമർച്ച ചെയ്യാനുള്ള നാസ്തിക ഭരണത്തെ തെരുവിൽ നേരിടും : പിസി ജോർജ്

എരുമേലി : വിശ്വാസികളെ അമർച്ച ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്ന നാസ്തിക ഭരണത്തെ എന്ത് വിലകൊടുത്തും നേരിടുമെന്ന് പിസി ജോർജ്. ശബരിമല തീർത്ഥാടകാർക്ക് പരമ്പരാഗത കാനനപാതയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇനി തുടർന്ന് കൊണ്ടുപോകാൻ ഒരു കാരണവശാലും അനുവദിക്കില്ല.ഇതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തോടാനുബന്ധിച്ച് സ്വീകരിക്കേണ്ട യാതൊരുവിധ പ്രവർത്തികൾക്കും സർക്കാർ മുൻകൈയെടുക്കാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. കൊരട്ടി പാലം മുതൽ പേട്ട കവല വരെയുള്ള ഭാഗങ്ങളിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത് തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രാധാന പാതകളും കുളിക്കടവുകളുമെല്ലാം അറ്റകുറ്റ പണികൾ നടത്താൻ സർക്കാർ തയ്യാറാകാത്തതും അയ്യപ്പ ഭക്തരോടുള്ള കടുത്ത അനീതിയായെ കരുതാനാകൂ.കൊറോണ മാനദണ്ഡത്തിന്റെ മറപിടിച്ച് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട് .വൃതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാർക്ക് നെയ്യഭിഷേകം പോലും നിഷേധിക്കപെടുകയാണ്.തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങു കൂടിയായിട്ടുള്ള നെയ്യഭിഷേകം നടത്താൻ സാധിക്കാതെ ഭക്തർ നിരാശരായാണ് ദർശനം കഴിഞ്ഞു മടങ്ങുന്നത്.
കൊറോണ മാനദണ്ഡം പറയുന്ന സർക്കാർ KSRTC ബസ്സിൽ അയ്യപ്പന്മാരെ കുത്തി നിറച്ച് കൊണ്ടു പോകുമ്പോൾ ഈ മാനദണ്ഡങ്ങൾ എവിടെയാണ് പാലിക്കപ്പെടുന്നതെന്ന് ചിന്തിക്കണം അത്തരത്തിൽ ഏതുവിധേനയും വിശ്വാസി സമൂഹത്തെ പടിപടിയായി അമർച്ച ചെയ്യാനുള്ള ഗൂഢ ശ്രമങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നാസ്തിക ഭരണം നടപ്പാക്കാൻ ശ്രമിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും പിസി ജോർജ് പറഞ്ഞു ജനപക്ഷം എരുമേലി മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലി മണ്ഡലം പ്രസിഡന്റ് ജോഷി മുട്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബേബിച്ചൻ മുക്കൂട്ടുതറ, രഖു എം.കെ, അനീഷ് വാഴയിൽ, അജിമോൻ ചിറ്റേട്ട്,റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ,ജോർജ് പുളിയുറുമ്പൻ,സുരേഷ് എം. കെ, ജോസഫ് ഒറ്റപ്ലാക്കൽ,ബൈജു പാക്കാനം,തങ്കച്ചൻ തുമരംപാറ, വൈശാഖ് കുളത്തുങ്കൽ, പ്രസാദ് ഇടകടത്തി,വിനീത് ചെമ്പകപ്പാറ, ചെല്ലപ്പൻ,വിത്സൺ പാക്കാനം തുടങ്ങിയവർ പ്രസംഗിച്ചു.