Saturday, May 4, 2024
keralaNews

കാന്‍സര്‍ രോഗ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു.

കാന്‍സര്‍ രോഗ വിദഗ്ധ ഡോ. വി ശാന്ത (94)അന്തരിച്ചു. ചെന്നെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.ക്യാന്‍സര്‍ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളില്‍ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയവക്കായി ധാരാളം പരിശ്രമിച്ച വ്യക്തിയാണ്.മഗ്‌സേസേ അവാര്‍ഡ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ഉപദേശക സമിതി ഉള്‍പ്പെടെ ആരോഗ്യവും വൈദ്യവും സംബന്ധിച്ച നിരവധി ദേശീയ അന്തര്‍ദേശീയ സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.