Saturday, May 18, 2024
keralapolitics

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരന്‍ എം പി . ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ ഉള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്ഥാനമാനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാകുമെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ അടങ്ങിയ ഡയറി ഉയര്‍ത്തിക്കാട്ടിയ നടപടിയേയും കെ മുരളീധരന്‍ അനുകൂലിച്ചു . അത് അദ്ദേഹത്തിന്റെ ശൈലി എന്നായിരുന്നു കെ മുരളീധരന്റെ നിലപാട്. പ്രായമായവരെ മൂലക്ക് ഇരുത്തില്ലെന്നും അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ അടങ്ങിയ ഡയറി ഉയര്‍ത്തിക്കാട്ടിയ നടപടിയേയും കെ.മുരളീധരന്‍ അനുകൂലിച്ചു. അത് അദ്ദേഹത്തിന്റെ ശൈലി എന്നായിരുന്നു കെ മുരളീധരന്റെ നിലപാട് .

ഇതിനിടെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനായി നിയമിതനായ പാലോട് രവിക്കെതിരെ നെടുമങ്ങാട് യു ഡി എഫ് സ്ഥാനാര്‍ഥിയും കെ പി സി സി സെക്രട്ടറിയുമായിരുന്ന പി എസ് പ്രശാന്ത് വീണ്ടും രംഗത്തെത്തി. നെടുമങ്ങാട് തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചുവെന്നും റിയല്‍ എസ്റ്റേറ്റ്, ക്വാറി മാഫിയകളെ കൂട്ടുപിടിച്ചായിരുന്നു പാലോട് രവിയുടെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കി പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പരാജയപ്പെടുത്തിയത്. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് പ്രശാന്ത് പറഞ്ഞു. പാലോട് രവിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെണ്ട് ചെയ്തിരുന്നു