Monday, April 29, 2024
keralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5371 കേസുകള്‍,

 മാസ്‌ക് ധരിക്കാത്തത് 26018 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5371 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 984 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 26018 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,888 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 113 പേരാണ് അറസ്റ്റിലായത്. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറലില്‍ 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 74 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലില്‍ 826 കേസുകളും കൊല്ലം സിറ്റിയില്‍ 1895 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍):

തിരുവനന്തപുരം സിറ്റി – 1888, 113, 11
തിരുവനന്തപുരം റൂറല്‍ – 122, 74, 0
കൊല്ലം സിറ്റി – 1895, 237, 5
കൊല്ലം റൂറല്‍ – 826, 39, 0
പത്തനംതിട്ട – 96, 97 ,0
ആലപ്പുഴ- 25, 14, 0
കോട്ടയം – 208, 211, 0
ഇടുക്കി – 71, 23, 2
എറണാകുളം സിറ്റി – 49, 24, 1
എറണാകുളം റൂറല്‍ – 73, 11, 0

തൃശൂര്‍ സിറ്റി – 4, 8 ,1
തൃശൂര്‍ റൂറല്‍ – 7, 7, 1
പാലക്കാട് – 6, 7, 1
മലപ്പുറം – 6, 10, 2
കോഴിക്കോട് സിറ്റി – 8, 8, 6
കോഴിക്കോട് റൂറല്‍ – 53, 71, 6
വയനാട് – 4, 0, 0
കണ്ണൂര്‍ സിറ്റി – 25, 25, 0
കണ്ണൂര്‍ റൂറല്‍ – 4, 4, 0
കാസര്‍കോട് – 1, 1, 0