Friday, May 3, 2024
keralaNewsObituary

കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് സ്കൂൾ കോളേജ് സ്ഥാപകൻ ഫ: ആൻ്റണി നിരപ്പേൽ അന്തരിച്ചു

കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് സ്കൂൾ കോളേജ് സ്ഥാപകൻ ഫ: ആൻ്റണി നിരപ്പേൽ അന്തരിച്ചു.ആനക്കല്ല് സെൻറ് ആൻറണീസ് പള്ളി മുൻ വികാരിയും, സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ സ്ഥാപകനായിരുന്നു.വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുണ്ടക്കയം എം എം ഡി ആശുപത്രിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ആണ് മരണം സംഭവിച്ചത്. മൃതദേഹം എം എം ഡി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് .

1980ൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ,1988 ൽ ആനക്കല്ല് സെന്റ് ആന്റ ണീസ് പബ്ലിക്ക് സ്കൂൾ, 1993-ൽ സെന്റ് ആന്റണീസ് എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 2000ത്തിൽ ഇടക്കുന്നം മേരീ മേതാ പബ്ലിക്ക് സ്ക്കൂൾ തുടങ്ങിയ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് റവ. ഫാ. ആൻറണി നിരപ്പേൽ.