Tuesday, April 23, 2024
keralaNews

മന്‍സൂര്‍ വധം : മന്‍സൂറിന്റെ സഹോദരന്റെ മൊഴിയെടുത്തു;രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴിയെടുത്തു.നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം.