Saturday, April 20, 2024
keralaLocal NewsNews

കോട്ടയത്ത് കോവിഡ് മരണം.

കോട്ടയത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു . കോട്ടയം വടവാതുര്‍ ചന്ദ്രാലയത്തില്‍ പി .എന്‍ ചന്ദ്രന്‍ (74 ) ആണ് മരിച്ചത്.രാഷ്ട്രീയ സ്വയംസേവക സംഘം, ഭാരതീയ ജനസംഘം, ബി ജെ പി , കേരളാ ക്ഷേത്രസംരക്ഷണ സമിതി എന്നീ സ0ഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു .(വടവാതൂര്‍ ചന്ദ്രാജി). കോട്ടയത്തെ ആദ്യകാല സ0ഘ/ജനസംഘ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച അദ്ദേഹം അടിയന്തിരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.