Sunday, April 28, 2024
News

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

 ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിക്ക് അഭിമാനമായി
സംസ്ഥാന  പോലീസ്  സേനക്ക് നിർമ്മിച്ച  പുതിയ പോലീസ് സ്റ്റേഷൻ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 1.25 കോടി രൂപ ചിലവിൽ മൂന്ന് നിലകളായി നിർമ്മിച്ചിട്ടുള്ള പുതിയ പോലീസ്  സ്റ്റേഷന്റെ ഉദ്‌ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴിയാണ്  ഉദ്ഘാടനം ചെയ്തത്.സംസ്ഥാനത്താകെ 25 പോലീസ് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്.പോലീസ് സ്റ്റേഷനുകൾ നവീകരിക്കുന്നതു വഴി പശ്ചാത്തല സൗകര്യം വർദ്ധിക്കുന്നതോടെ പോലീസ് ആത്മവിശ്വാസത്തിലെത്തുകയും കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .കാഞ്ഞിരപ്പള്ളിയിൽ മൂന്ന് നിലകളിലായി എസ് എച്ച് ഒ, എസ്. ഐ, റിസ്പ്ഷൻ, പി ആർ ഒ ,ഇ.ഡി ,മൂന്ന് ലോക്കപ്പുകൾ,  ക്രൈം , ട്രാഫിക്ക്  എന്നീ  സംവിധാനങ്ങളോട് കൂടിയാണ് പോലീസ് സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത് .പരിപാടിയിൽ കാഞ്ഞിരപ്പള്ളി എം എൽ .എ ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റ  ഐ. പി .എസ് , ജില്ല  പോലീസ് മേധാവി ഡി.ശില്പ ഐ. പി .എസ് ,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി .രാജ് മോഹൻ എൻ.സി, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം  ജോയി മടുക്കക്കുഴി,കാഞ്ഞിരപ്പള്ളി  പഞ്ചായത്ത്  പ്രസിഡന്റ് കെ.ആർ തങ്കപ്പൻ കാഞ്ഞിരപ്പള്ളി എസ് ഐ ബിജു .എൻ,കാഞ്ഞിരപ്പള്ളി സ്റ്റേഷൻ
എസ് ഐ . ഷിബു എം എസ്  എന്നിവർ സംസാരിക്കും.2019 ൽ ആരംഭിച്ച പോലീസ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിഭിച്ചത്.
പുണ്യം പൂങ്കാവനം കോ.ഓഡിനേറ്ററുമായകാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ് ഐ . ഷിബു . എം എസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ പരിപാടികൾക്ക്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.