Monday, May 13, 2024
indiaNews

കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം തുടങ്ങി: നിരവധി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹിന്മ കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക നാലു മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ട്രെയിന്‍ തടയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രത ശക്തമാക്കി.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം നാല് മണിക്കു അവസാനിക്കും. സമരം സമാധാനപരമായിരിക്കണമെന്നു കര്‍ഷക നേതാക്കള്‍ അനുയായികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരം നടക്കുന്ന സംസ്ഥാനങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സംരക്ഷണ സേനയെ കൂടാതെ വന്‍ പൊലീസ് സന്നാഹമാണ് ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിരവധി സര്‍വീസുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. പശ്ചിമ റെയില്‍വേയില്‍ നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍ പെടും. കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.