Saturday, May 18, 2024
keralaNews

ആലപ്പുഴ സ്വര്‍ണക്കടയില്‍നിന്ന് 25 പവന്‍ കവര്‍ന്നു

ആലപ്പുഴന്മ കരുവാറ്റ കടുവന്‍ കുളങ്ങര ബ്രദേഴ്‌സ് സ്വര്‍ണ്ണക്കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി 25 പവനോളം ആഭരണങ്ങള്‍ കവര്‍ന്നു. ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമസ്ഥന്റെ മൊബൈല്‍ ഫോണില്‍ അലാറം മുഴങ്ങി. ഉടമസ്ഥന്‍ എത്തിയതോടെ മോഷ്ടാക്കള്‍ പിക്കപ്പ് വാനില്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെയാണ് മോഷണം നടന്നത്.