Friday, May 3, 2024
keralaNews

കാഞ്ഞിരപ്പള്ളി – എരുമേലി – പ്ലാച്ചേരി സംസ്ഥാനപാത മരണമണി മുഴക്കുന്നു 

എരുമേലി: അപകടങ്ങളും –  മരണങ്ങളും മാടി വിളിക്കുന്ന മരണ കെണി ഒരുക്കി സംസ്ഥാന പാത ജനങ്ങൾക്ക് ആശങ്കയാകുന്നു.കാഞ്ഞിരപ്പള്ളി -എരുമേലി -മുക്കട –  പാച്ചേരി സംസ്ഥാനപാതയിൽ കഴിഞ്ഞ  മൂന്ന് മാസത്തിനിടെ  ഉണ്ടായ
നിരവധിയായ  വാഹനാപകടങ്ങളും – നാല്  മരണങ്ങളുമാണ് വാഹന യാത്രക്കാരും നാട്ടുകാരേയും ഭയപ്പാടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 23 നാണ്  -മരിയൻ കോളേജിലെ വിദ്യാർത്ഥിനിയും ചങ്ങനാശ്ശേരി രാമങ്കരി സ്വദേശിനിയുമായ  അനുപമ ബൈക്ക് അപകടത്തിൽ മരിച്ചത്.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ  കൊരട്ടി വളവിന് സമീപം വൈകുന്നേരം ഏഴ്  മണിയോടെയായിരുന്നു അപകടം.
സുഹൃത്തിനൊപ്പം ബൈക്കിൽ  സഞ്ചരിച്ചിരുന്ന അനുപമയുടെ ബൈക്ക്  റോഡരികിലെ വീടിന്റെ ഗേറ്റിലിടിച്ച് മറിഞ്ഞായിരുന്നു അപകടം. ഇതിന് പിന്നാലെയാണ്
കഴിഞ്ഞ മെയ് 17 ന്  അപകടം ഉണ്ടായത്.  പ്ലാച്ചേരിയിൽ നിയന്ത്രണംവിട്ട കാർ റോഡരിയിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടത്തിലാണ് പ്ലാച്ചേരി സ്വദേശി സഞ്ജു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൂന്നാമത്തെ അപകടമാണ് ഇന്നലെ ഉണ്ടായത്. എരുമലിയിൽ നിന്നും
റാന്നിയിലേക്ക്  പോവുകയായിരുന്ന ഇന്നോവ കാറും  എരുമേലിയിലേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്.മണിമല മുക്കട വലിയകാവ് സ്വദേശികളായ പാക്കാനം വീട്ടിൽ
ശ്യാം സന്തോഷ് (20), സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എന്നീ  യുവാക്കളാണ് അപകടത്തിൽ മരിച്ചത്.ശ്യാം സന്തോഷ് സംഭവത്തിൽ വച്ചും, രാഹുൽ സുരേന്ദ്രൻ ആശുപത്രിയിൽ എത്തിച്ചതിന്  ശേഷവുമാണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി എരുമേലി മുക്കട പ്ലാച്ചേരി സംസ്ഥാനപാതയിൽ അപകടം പതിയിരിക്കുന്ന വിവിധ ഭാഗങ്ങളിലാണ് ഈ അപകടങ്ങളെല്ലാം മരണങ്ങളും ഉണ്ടായത് . അപകടങ്ങൾ ഒഴിവാക്കാൻ അപകട സൂചന ബോർഡുകളോ വേഗത നിയന്ത്രണ സംവിധാനങ്ങളോ നിലവിലില്ലെന്നും നാട്ടുകാർ പറഞ്ഞു.വഴിവിളക്കുകളുടെ കുറവും – റോഡിന്റെ  കുത്തനെയുള്ള വളവുകളുമാണ് അപകടങ്ങൾക്കും കാരണമെന്നും നാട്ടുകാർകേരള ബ്രേക്കിംഗ് ന്യൂസിനോട്  പറഞ്ഞു. അപകട  മരണങ്ങളിലൂടെ അനാഥമാകുന്ന കുടുംബങ്ങളുടെ കണ്ണുനീർ ഇനിയും ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികളാണ് വേണ്ടത്. കൊരട്ടി –  കണ്ണിമല റോഡിലും, എരുമേലി – മുണ്ടക്കയം റോഡിൽ ചരളയിലും, മുക്കട – മണിമല റോഡിലും അപകടങ്ങളും – മരണങ്ങളും നിരവധിയാണ്. നിരവധി അപകടങ്ങളാണ്  റോഡുകളിൽ നടക്കുന്നതെന്നും  അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.