Wednesday, May 15, 2024
indiakeralaNews

ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി സി53 ഉപഗ്രഹം വിക്ഷേപിച്ചു.

ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി സി53 ഉപഗ്രഹം വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്‌റോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ട ഭാഗത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചു താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും പി.എസ്.എല്‍.വി സി53 വിക്ഷേപണത്തോടെ തുടക്കമായി.
ഇസ്‌റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഈമാസം 22നു വിക്ഷേപിച്ച ജിസാറ്റ് 24ലാണ് ന്യൂസ് സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം. ടാറ്റ സ്‌കൈയ്ക്കുവേണ്ടിയുള്ള വിക്ഷേപണം പൂര്‍ത്തിയാക്കി ഒന്‍പതാം ദിവസമാണു പി.എസ്.എല്‍.വി സി.53യുമായുള്ള രണ്ടാം ദൗത്യം .ഭൗമനിരീക്ഷണ ഉപഗ്രഹമായ DS EO അടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രങ്ങളാണു ദൗത്യത്തിലുള്ളത്. DS EOയെ ഭൂമധ്യരേഖയില്‍ നിന്നു 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം. ന്യൂസാര്‍ (NeuSAR) ഉപഗ്രഹവും സിംഗപ്പൂരിലെ തന്നെ സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച SCOOB 1-A എന്ന പഠന ഉപഗ്രഹവും ഇതോടൊപ്പമുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ പരീക്ഷണം വിജയകരമായാല്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍