Monday, April 29, 2024
Local NewsNews

കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്‌ത്രോത്സവം എരുമേലിയില്‍

കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്‌ത്രോത്സവം 2023 ഒക്ടോബര്‍ 18,19 തീയതികളില്‍ എരുമേലി സെന്റ് തോമസ് എച്ച് എസ് എസ്, ദേവസ്വം എച്ച് എസ് എരുമേലി എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു.ഉദ്ഘാടന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ശുഭഷ് സുധാകരനും സമാപന സമ്മേളനം പൂഞ്ഞാര്‍ എം എല്‍ എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കലും ഉദ്ഘാടനം ചെയ്യുന്നു.ഒക്ടോബര്‍ 18 ന് പ്രവൃത്തി പരിചയ മേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവയും ഒക്ടോബര്‍ 19 ന് ഗണിത ശാസ്ത്ര മേള, ശാസ്ത്ര മേള,ഐ റ്റി മേള എന്നിവയും നടക്കും.ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കും