Thursday, May 16, 2024
keralaNewspolitics

തദ്ദേശ സ്ഥാപനങ്ങളില്‍ കോട്ടയത്ത് സിപിഐ- സിപിഎം തര്‍ക്കം രൂക്ഷം.

ജില്ലാ പഞ്ചായത്തില്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ കോട്ടയത്ത് സിപിഐ- സിപിഎം തര്‍ക്കം രൂക്ഷമാണ്. പലയിടങ്ങളിലും സിപിഐയുടെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ സിപിഎം പ്രേരിപ്പിക്കുന്നു. പാലായില്‍ സിപിഐ അഞ്ച് സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് കൊടുത്തു. നിരവധി പഞ്ചായത്തുകളിലും തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് സിപിഐ നേതാക്കള്‍ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുന്നത്.കോട്ടയം നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസിനും സിപിഐയ്ക്കും സ്ഥാനാര്‍ത്ഥിയുണ്ട്. അതേസമയം പുതുതായി എത്തിയ കക്ഷി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസിന് പരിഗണന നല്‍കണം എന്ന നിലപാടിലാണ് സിപിഎം. താഴേത്തട്ടിലെ സിപിഐയുടെ പ്രതിഷേധത്തിന് പ്രാധാന്യം നല്‍കേണ്ടെന്നും സിപിഎം നേതാക്കള്‍ പറയുന്നു.കോട്ടയം നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസിനും സിപിഐയ്ക്കും സ്ഥാനാര്‍ത്ഥിയുണ്ട്. അതേസമയം പുതുതായി എത്തിയ കക്ഷി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസിന് പരിഗണന നല്‍കണം എന്ന നിലപാടിലാണ് സിപിഎം. താഴേത്തട്ടിലെ സിപിഐയുടെ പ്രതിഷേധത്തിന് പ്രാധാന്യം നല്‍കേണ്ടെന്നും സിപിഎം നേതാക്കള്‍ പറയുന്നു.