Saturday, May 4, 2024
keralaNews

പുണ്യം പൂങ്കാവനത്തിന്റെ  ആശയങ്ങളെല്ലാം യാഥാർഥ്യമാകുന്നു.

എരുമേലി: പുണ്യം പൂങ്കാവനം പദ്ധതി ലോകത്തിന് മാതൃകയായ ഈ പ്രവർത്തനം വരും തലമുറയ്ക്ക് മാർഗദർശനമായി മാറുമെന്ന് കാഞ്ഞിരപ്പളളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് ചെയർപേഴ്സനുമായ  രശ്മി. ബി.ചിറ്റൂർ പറഞ്ഞു.പുണ്യം പൂങ്കാവനം  പുഷ്പ ഉദ്യാന കേന്ദ്രമാക്കുന്നത്തിന്റെ
ഭാഗമായി എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ചെടികൾ നട്ട്  ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.  യാതൊരു പ്രതിഫലവും കൂടാതെ പ്രവർത്തിക്കുന്ന വോളിന്റർസിനെ ഈശ്വരൻ അനുഗ്രഹിക്കുമെന്നും ഈ നല്ല പ്രവർത്തനത്തെ  വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പ്രവർത്തനം ഉന്നതിയിലേക്ക് എത്തുവാൻ കഴിയുന്നതെന്നും അവർ പറഞ്ഞു.  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പ്രവർത്തകരും, എരുമേലി ഷെയർ മൗണ്ട് കോളേജ്, കാഞ്ഞിരപ്പള്ളി IHRD കോളേജ്,  ഊട്ടി ശുദ്ധി സേനാവിഭാഗം, ഫയർ & സേഫ്റ്റി ടീം അംഗങ്ങൾ, കേരള ആംഡ് പോലീസ് അംഗങ്ങൾ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ചെറിയ ഒരു കൂട്ടായ്മയിൽ തുടങ്ങി ഇത്രയധികം ഒരു വലിയ കൂട്ടായ്മയായി മാറ്റുവാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹവും , ഇതിന് നേതൃത്വം നൽകുന്നവരുടെ കഴിവുമാണെന്ന് എരുമേലി ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി.  ബൈജു പറഞ്ഞു. പരിപാടിയിൽ ജില്ലാ കോർഡിനേറ്റർ അശോക് കുമാർ, എരുമേലി കോഡിനേറ്റർ എം എസ് ഷിബു, എരുമേലി സബ് ഇൻസ്പെക്ടർ എം.എസ് അനീഷ്, അഡ്വക്കേറ്റ് എം.കെ അനന്തൻ, ഫയർ ആൻഡ് സേഫ്റ്റി സബ് ഇൻസ്പെക്ടർ, RTD തഹസിൽദാർ  സതീശൻ, ടീമംഗങ്ങൾ സുജിത്ത്, നവാസ്, ജയലാൽ, വിശാൽ ദിലീപ്,അജേഷ്, രാജൻ വടകര, വിഷ്ണു എരുമേലി,വിനോദ് കൂവപ്പള്ളി, ഊട്ടി ശുദ്ധി സേന അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.