Sunday, May 5, 2024
HealthLocal NewsNews

കാഞ്ഞിരപ്പളളി മേരീക്വീന്‍സില്‍ കാത്ത് ലാബും ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പളളി: അന്താരാഷ്ട്ര നിലവാരത്തില്‍ ഏറ്റവും മികച്ച ചികിത്സ കുറഞ്ഞ ചിലവില്‍ നല്‍കുന്ന കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ വിവിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ പറഞ്ഞു. സ്വകാര്യ ആശുപത്രി മേഖലയില്‍, മധ്യതിരുവിതാംകൂറില്‍ ആദ്യമായി ഡടഎഉഅ അംഗീകാരമുള്ള ഡഒഎ ടെക്‌നോളജി ഉപയോഗിക്കുന്ന ഡിജിറ്റല്‍ എക്‌സ് റേ സംവിധാനമൊരുക്കി മേരീക്വീന്‍സ് റേഡിയോളജി വിഭാഗവും, കാര്‍ഡിയോ വാസ്‌കുലാര്‍, പെരിഫെറല്‍ & ന്യൂറോ വാസ്‌കുലാര്‍ ഡയഗണോസ്റ്റിക് ഇന്റെര്‍വെന്‍ഷണല്‍ രോഗനിര്‍ണ്ണയവും ചികിത്സകളുമൊരുക്കി മേരീക്വീന്‍സ് കാത്ത് ലാബും നാളെ ഓഗസ്റ്റ് 05 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02.30 ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയാണ്. മേരീക്വീന്‍സ് ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൂഞ്ഞാര്‍ എം.എല്‍.എ ബഹു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നവീകരിച്ച റേഡിയോളജി വിഭാഗത്തിന്റെയും, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും, പ്രമുഖ കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. ടി. കെ ജയകുമാര്‍ നവീകരിച്ച കാത്ത് ലാബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മേഖലയിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, ആരോഗ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെക്കും.