Monday, May 13, 2024
keralaNewspolitics

കൊടകര കുഴല്‍പ്പണക്കേസ് മല എലിയെ പ്രസവിച്ച പോലെ. കെ സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു അംശം തെളിവ് പോലും കാണിക്കാന്‍ സാധിക്കില്ലെന്നും കേസ് മല എലിയെ പ്രസവിച്ച പോലെയെന്നും ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കഴിഞ്ഞദിവസം അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അത് കുറ്റപത്രമല്ല ഒരു രാഷ്ട്രീയ പ്രമേയമാണ്.

കുറ്റപത്രത്തിലൂടെ പുറത്ത് വന്നത് ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സാണ്’. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയം കുറ്റപത്രമാക്കി കോടതിയില്‍ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പിയെ ഈ കേസില്‍ ഒരു തരത്തിലും ബന്ധപ്പെടുത്താന്‍ സാധിക്കില്ല. തങ്ങള്‍ ഒരു തരത്തിലുള്ള പണമിടപാടും നടത്തിയിട്ടില്ലെന്നും ഏത് കോടതിയിലും ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് എഴുതിവെച്ചിരിക്കുന്നത്. പരസ്പര വിരുദ്ധങ്ങളായ രണ്ട് മൊഴികളാണ് ധര്‍മ്മരാജന്റെ പേരില്‍ എഴുതി വെച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അന്വേഷണ ഏജന്‍സി ധര്‍മ്മരാജന്റെ രഹസ്യമൊഴി എടുത്തില്ല എന്നും സുരേന്ദ്രന്‍ ചോദിച്ചു. കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്.