Monday, May 6, 2024
educationindiaNewspolitics

കശ്മീര്‍ സര്‍വ്വകലാശാലയ്ക്ക് ആദ്യ വനിതാ വൈസ് ചാന്‍സലര്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിച്ച് ചരിത്രത്തിലാദ്യമായി ജമ്മുകശ്മീര്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് പ്രൊഫസര്‍ നിലോഫര്‍ ഖാനെ നിയമിച്ചു.

കശ്മീര്‍ സര്‍വ്വകലാശാലയില്‍ ഹോംസയന്‍സ് വിഭാഗം മേധാവിയായി ഇതുവരെ പ്രവര്‍ത്തിക്കുകയായിരുന്നു. ലഫ.ജനറല്‍ മനോജ് സിന്‍ഹയാണ് നിലോഫര്‍ ഖാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറിയത്.

1969 ലെ കശ്മീര്‍ ആന്റ് ജമ്മു സര്‍വ്വകലാശാല വകുപ്പ് 12 അനുസരിച്ചാണ് പ്രൊഫസര്‍ നിലോഫര്‍ ഖാനെ നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി. ഇതുവരെ വൈസ് ചാന്‍സ്ലലര്‍ ചുമതലയിലുണ്ടായിരുന്ന പ്രൊഫസര്‍.

തലത് അഹമ്മദിന്റെ സ്ഥാനത്തേക്കാണ് നിലോഫര്‍ ഖാന്‍ എത്തുന്നത്. 2021ല്‍ കാലാവധി തീര്‍ന്നെങ്കിലും കൊറോണ കാലഘട്ടത്തിലെ വിവിധ കാരണങ്ങളാല്‍ വൈസ് ചാന്‍സ്ലര്‍ നിയമനം വൈകുകയായിരുന്നു.

ജമ്മുകശ്മീരിലെ മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളില്‍ നിരവധി വനിതകളാണ് പ്രധാന ചുമതലകളിലേയ്ക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രേരണം നല്‍കുന്ന തീരുമാനങ്ങളാണ് ഭരണകൂടം എടുക്കുന്നത്.

കശ്മീരിന്റെ മണ്ണില്‍ നിന്നും വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രധാന ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ എണ്ണം ഇനിയും ഉയരുമെന്നും ലഫ്. ജനറല്‍ മനോജ് സിന്‍ഹ അറിയിച്ചു.