Tuesday, May 14, 2024
keralaNews

ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് സ്ത്രീ മരിച്ചു.

കോഴിക്കോട് :നാദാപുരം ചിയ്യൂരില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് സ്ത്രീ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖ (44) ആണ് മരിച്ചത്. ചെമ്മീന്‍ കറിയില്‍നിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.