Monday, May 6, 2024
keralaNewsObituary

കല്ലാറില്‍ കയത്തിലകപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: കല്ലാറില്‍ വട്ടക്കയത്ത് കയത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരന്‍ ജവാദ് (35) ഇവരുടെ സഹോദരീ പുത്രനായ സഹ്വാന്‍ (16) എന്നിവരാണ് മരിച്ചത്. ബീമാപ്പള്ളിയില്‍ നിന്നുള്ള എട്ടംഗ സംഘത്തില്‍ പെട്ടവരാണ് ഇവര്‍. ഒപ്പമുണ്ടായിരുന്ന 20 കാരിയായ പെണ്‍കുട്ടി കയത്തില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരുമെന്നാണ് വിവരം. പ്രദേശവാസികളും റിസോര്‍ട്ട് ജീവനക്കാരനും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കയത്തിലിറങ്ങിയതെന്നാണ് ആരോപണം.