Monday, April 29, 2024
indiaNewsObituary

കശ്മീര്‍ ജയില്‍ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരന്‍ പിടിയില്‍

ശ്രീനഗര്‍: കഴുത്തറത്ത് കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് ലോഹിയയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന വീട്ടുജോലിക്കാരന്‍ യാസിര്‍ അഹമ്മദ് പിടിയില്‍. പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് ജമ്മു എഡിജിപി അറിയിച്ചു.  ദുരൂഹ സാഹചര്യത്തില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയില്‍ ഡിജിപിയെ ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. യാസിര്‍ അഹമ്മദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യാസിര്‍ അഹമ്മദ് എന്നും ഡിജിപി പറഞ്ഞു.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.