Saturday, May 4, 2024
keralaNews

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് നല്‍കുക.എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ത്ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷല്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. പ്രീ പ്രൈമറി, പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2 കിലോ, 6 കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റുകളുമാണ് നല്‍കുന്നത്. ഇതില്‍ 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോ റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.യുപി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നല്‍കും. 1 കിലോ ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോ ഉഴുന്നുപരിപ്പ്, 1 കിലോ റവ, 1 കിലോ റാഗിപ്പൊടി, 2 ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.