Saturday, May 4, 2024
keralaNewspolitics

കര്‍ഷകരും സൈനികരും നരേന്ദ്ര മോഡിയില്‍ അഭിമാനംകൊള്ളുന്നു: ജി രാമന്‍ നായര്‍

കട്ടപ്പന: കര്‍ഷകരും സൈനികരും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു എന്നും കര്‍ഷകര്‍ക്കും സൈനികര്‍ക്കും അര്‍ഹമായ പരിഗണനയും ആദരവും അംഗീകാരവും നല്‍കുന്നതും അവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട പദ്ധതികള്‍ ഏറ്റവും കൂടുതല്‍ തയ്യാറാക്കിയിട്ടുള്ളതും നരേന്ദ്രമോദി ഗവണ്‍മെന്റാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ജി. രാമന്‍ നായര്‍ പറഞ്ഞു.കട്ടപ്പനയില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കിസാന്‍ ജവാന്‍ സമ്മാന്‍ ദിവസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രിപദം മുതല്‍ പ്രധാനമന്ത്രിപദം വരെയുള്ള ഭരണച്ചുമതലകളുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന 20 ദിവസത്തെ ക്ഷേമ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കിസാന്‍ ജവാന്‍ സമ്മാന്‍ ദിവസ് സംഘടിപ്പിച്ചത്. മികച്ച കര്‍ഷകരേയും വിമുക്തഭടന്‍ മാരെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന – സമ്പര്‍ക്ക പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുനത് . ബിജെപിയുടെയും വിവിധ മോര്‍ച്ച കളുടെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ പതിനേഴാം തീയതി മുതല്‍ ഒക്ടോബര്‍ 7 വരെ ജില്ലയില്‍ വിവിധ ക്ഷേമ സേവന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ബൂത്ത് തലം മുതലുള്ള എല്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. എസ് അജി അറിയിച്ചു. ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പട്ടികജാതി കോളനികള്‍, പിന്നാക്ക ചേരിപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും., രക്തദാന പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയം സംഘടിപ്പിക്കും. സംസ്ഥാനവ്യാപകമായി പുഴകളും തോടുകളുംവൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബര്‍ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിയോജകമണ്ഡലങ്ങളില്‍ രക്തദാന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.ദുര്‍ബല ജനവിഭാഗങ്ങളെ സൗജന്യമായി വിവിധ കേന്ദ്ര പദ്ധതികളില്‍ അംഗങ്ങളാക്കും. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 5 വരെ സെമിനാറുകളും വെര്‍ച്ച്വല്‍ സംവാദങ്ങളും സംഘടിപ്പിക്കും.കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെഎന്‍ പ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയില്‍കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ അജയഘോഷ് , ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍, മേഖലാ സെക്രട്ടറി ജെ. ജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് , ഷാജി നെല്ലിപറമ്പില്‍ , ജില്ലാ സെക്രട്ടറി കെ കുമാര്‍ , ട്രഷറര്‍ ടി എം സുരേഷ് , കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എം എന്‍ മോഹന്‍ദാസ്, ഗോപി ഊളാനില്‍, ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, കിസാന്‍ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പിസി സന്തോഷ് കുമാര്‍ , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ തങ്കച്ചന്‍ പുരയിടം , രജിത രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.