Monday, April 29, 2024
keralaNews

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്ത് പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി,പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.