Thursday, May 2, 2024
HealthindiakeralaNews

കര്‍ണ്ണാടകയില്‍ കൊവിഡ് നിയന്ത്രണം

കര്‍ണ്ണാടകയില്‍ കൊവിഡ് നിയന്ത്രണം
കര്‍ശനമാക്കിയതോടെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനപരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനേയും ആരോഗ്യ പ്രവര്‍ത്തകരേയും നിയോഗിച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവില്‍ തലപ്പാടിയില്‍ നിന്ന് കര്‍ണാടകയിലേക്ക് ആളുകളെ കടത്തിവിടുന്നുണ്ട്. നേരത്തെ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ക്ക് നിയന്ത്രണമില്ല. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‌ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടത്തിവിടുന്നത്.