Friday, May 17, 2024
indiakeralaNews

ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ഇസ്രയേലിലും യുകെയിലും ഒമിക്രോണ്‍ രോഗബാധ

ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ഇസ്രയേലിലും യുകെയിലും ഒമിക്രോണ്‍ രോഗബാധ വര്‍ധിച്ചു.യുകെയില്‍ രണ്ടുപേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നുമാണ് ഐസിഎംആറിന്റെ നിര്‍ദേശം. രോഗ വ്യാപനം, വാക്‌സീന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്.നിലവിലെ വാക്‌സീന്‍ വിതരണത്തെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നാളെ ദുരന്ത നിവാരണ അതോരിട്ടി യോഗം വിളിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തില്‍പങ്കെടുത്തേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. അടിന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാകണമെന്നും പൊതു ഇടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ഡല്‍ഹി ലഫ്റ്റ്ണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകളും സമാന നിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി പോസറ്റീവ് ആയവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുന്നുണ്ട്. കോവിഡ് പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ ആവര്‍ത്തിച്ചു. രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭികുന്നതും യാത്രക്ക് നല്‍കിയ ഇളവുകളും പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടരാനാണ് സാധ്യത.