Wednesday, May 15, 2024
keralaNews

കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മന്‍സൂറിന്റെ പിതാവ് മുസ്തഫ.

കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ പിതാവ് മുസ്തഫ. ഒരു വലിയ സംഘം മകനെ വീട്ടില്‍നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു. പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയത്.യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മകന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. അതേസമയം, അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകള്‍ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.