Sunday, April 28, 2024
keralaNewsUncategorized

കരിപ്പൂരില്‍ സ്വര്‍ണ കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍

മലപ്പുറം: ദുബായില്‍ നിന്നും വന്ന യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വര്‍ണ്ണം കരിപ്പൂര്‍ വിമാന തവളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ് പിടിയില്‍. വിമാന കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നും വന്ന വയനാട് സ്വദേശിയായ അസ്‌കറലി എന്ന യാത്രക്കാരന്റെ പെട്ടി പുറത്തെത്തിക്കാന്‍ ശ്രമിക്കവേയാണ് സീനിയര്‍ എക്‌സ്‌ക്യൂട്ടീവ് സാജിദ് റഹ്‌മാന്‍ പിടിയിലായത്. കസ്റ്റംസിന്റെ സ്‌കാനര്‍ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തിയിരുന്നു. എന്നാല്‍ യാത്രക്കാരന്‍ മുങ്ങിയതിനാല്‍ പെട്ടി തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസിനു സാങ്കേതിക പ്രശ്‌നം നേരിട്ടു. തുടര്‍ന്ന് സാക്ഷിക്കളുടെയും വിമാന കമ്പനിയിലെ മാറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ പെട്ടി തുറക്കുകയായിരുന്നു. ജീവനക്കാരായ സാജിദ് റഹ്‌മാന്‍, മുഹമ്മദ് സാമില്‍ എന്നിവര്‍ നേരത്തെയും സമാന തരത്തില്‍ സ്വര്‍ണ്ണ കടത്തിന് ഒത്താശ ചെയ്തെന്ന് വ്യക്തമായിട്ടുണ്ട്