Thursday, March 28, 2024
keralaNews

കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം 50 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും

കണ്ണൂര്‍: ജയിലില്‍ നിന്നിറങ്ങി പിറ്റേന്ന് കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവത്തെ സി. ഇസ്മയില്‍ (30) ആണ് അറസ്റ്റിലായത്. 35 പവന്‍ സ്വര്‍ണവും രണ്ടുലക്ഷത്തോളം രൂപയും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഈ മാസം നാലിനാണ് കായംകുളത്തെ ഒരു വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും ഇയാള്‍ കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബി.കോം ബിരുദധാരിയാണ് യുവാവ്. പണവും സ്വര്‍ണവും മോഷ്ടിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്.മോഷണക്കേസില്‍ നേരത്തെയും പ്രതി പിടിയിലായിട്ടുണ്ട്. ഒരു മോഷണക്കേസില്‍ കോഴിക്കോട് ജയിലില്‍നിന്ന് റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമാണ് കായംകുളത്തെ വീട്ടില്‍ മോഷണം നടത്തിയത്. പ്രതിയെ ഏറ്റുവാങ്ങാന്‍ കായംകുളം പോലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.