Monday, May 6, 2024
keralaNews

കരസേനാ സംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റുന്നു.

പാലക്കാട്: മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കരസേനാ സംഘം അരികില്‍ എത്തി.വെള്ളം നല്‍കി. ബാബുവുമായി സൈനികര്‍ സംസാരിച്ചു.മലയിടുക്കില്‍നിന്നു പുറത്തെത്തിക്കാന്‍ മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്.ബാബുവിനെ സൈന്യം സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റുകയാണ്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്്.താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.