Tuesday, April 30, 2024
keralaLocal NewsNews

എരുമേലി ഗ്രാമ പഞ്ചായത്ത് ബജറ്റ് നാളെ

എരുമേലി ഗ്രാമ പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ് നാളെ  19/o2/2021 ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഇ. ജെ ബിനോയ് അവതരിപ്പിക്കും.23 ല്‍ ഒരു സ്വതന്ത്രനടക്കം 12 സീറ്റുകള്‍ നേടി യുഡിഎഫ് എത്തിയെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ അശ്രദ്ധ മൂലം യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു . എല്‍ഡിഎഫ് ജയിച്ചെങ്കിലും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കിയ ബിനോയ് വിജയിക്കുകയും ചെയ്തതിരുന്നു . എല്‍ഡിഎഫ്ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് വൈസ് പ്രസിഡന്റായി ഇ ജെ ബിനോയ് ബജറ്റ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും എരുമേലി ഗ്രാമ പഞ്ചായത്തിനുണ്ട് . ആദ്യമായി വിജയിച്ചെത്തിയ ഇ ജെ ബിനോയ് ബജറ്റ് അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ് .