Monday, April 29, 2024
keralaNewsUncategorized

കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിന് സാധുതയില്ല. അതുകൊണ്ടു തന്നെ പള്ളിത്തര്‍ക്കത്തില്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്റെ ഈ ശുപാര്‍ശകള്‍ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷന്‍ ഉപാധ്യാക്ഷന്‍ കെ ശശിധരന്‍ നായര്‍ കൈമാറിയത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സുപ്രിം കോടതി വിധി നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാണ്.  സുപ്രിം കോടതി വിധിക്ക് പിന്നാലെയും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും സര്‍ക്കാര്‍ പല തവണ ഇരു സഭകളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കാണാതെ പോയതുമാണ് കമ്മീഷന്റെ പുതിയ ശുപാര്‍ശക്ക് പിന്നില്‍ . എന്നാല്‍ ശുപാര്‍ശ നടപ്പിലായാല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി മറികടക്കുന്ന സാഹചപര്യമുണ്ടാവും. ഇത് മുന്നില്‍കണ്ടാണ് ഓര്‍ത്തഡോക്‌സ് സഭ ശുപാര്‍ശകളെ തള്ളുന്നത്. സുപ്രീം കോടതി വിധിക്ക് മുകളില്‍ മറ്റൊരു ശുപാര്‍ശയും അംഗീകരിക്കില്ലെന്ന് പറയുന്ന സഭ ഹിത പരിശോധന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപിക്കുന്നു. നിയമ നിര്‍മ്മാണ

ത്തിന് സര്‍ക്കാര്‍ പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാന്‍ ആര്‍ജ്ജവമുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്. പള്ളിത്തര്‍ക്കത്തില്‍ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവ ഷാര്‍ജയില്‍ പറഞ്ഞു.