Wednesday, May 15, 2024
keralaNews

സാക്ഷമയുടെ ചിത്രരചന മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കോട്ടയം ദിവ്യാംഗരുടെ ദേശീയ സംഘടനയായ സക്ഷമ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശഭക്തിഗാന, ചിത്രരചനാ മത്സരങ്ങളുടെ സമാപന സഭയും സമ്മാനവിതരണവും നടന്നു.

സ്വാഗത സംഘം രക്ഷാധികാരി മുരളീധരന്‍ ക്യു ആര്‍ എസിന്റെ അധ്യക്ഷതയില്‍ സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ എന്‍ ആര്‍ മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ വിനോദ് വിശ്വനാഥന്‍, രക്ഷാധികാരി എ എസ് മണി, സാക്ഷമ ജില്ലാ പ്രസിഡണ്ട് ബി ശരത് ബാബു, രക്ഷാധികാരി സി പി മധുസൂദനന്‍, വൈസ് ചെയര്‍മാന്‍മാരായ ഡോ വിഷ്ണു വാസുദേവന്‍, പി ജി ഗോപാലകൃഷ്ണന്‍, സംയോജകന്‍ ഒ.ആര്‍ ഹരിദാസ്, സക്ഷമ സംസ്ഥാന സമിതി അംഗം എസ് പ്രദീപ്, ജനറല്‍ കണ്‍വീനര്‍ സുമ വിജയന്‍, ജില്ലാ മഹിളാ പ്രമുഖ് ലത രമേശ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഓമനാ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

മത്സരവിജയികള്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍. ദേശഭക്തിഗാനം സിംഗിള്‍ ബ്ലൈന്‍ഡ് ജൂനിയര്‍ വിഭാഗം അതുല്‍ കൃഷ്ണ, ലക്ഷ്മിപ്രിയ ബ്ലൈന്‍ഡ് സ്‌കൂള്‍ ഒളശ്ശ. സീനിയര്‍ എം ആര്‍ ബിജു ചിറക്കടവ്, ഫിസിക്കലി സീനിയര്‍ വിഭാഗം ഗൗരി പ്രദീപ് ഏറ്റുമാനൂര്‍, എം ആര്‍ വിഭാഗം സീനിയര്‍ സനീഷ് മാത്യു സാന്‍ജോസ് സ്‌കൂള്‍ കാണക്കാരി, ജയമോള്‍ ജോയ് സതീര്‍ത്ഥ്യ സ്‌കൂള്‍ വില്ലൂന്നി.

ദേശഭക്തിഗാനം ഗ്രൂപ്പ് ബ്ലൈന്‍ഡ് ജൂനിയര്‍ വിഭാഗം വിസ്മയ എം വി ആന്‍ഡ് പാര്‍ട്ടി ബ്ലൈന്‍ഡ് സ്‌കൂള്‍ ഒളശ്ശ, അരുണ്‍ കൃഷ്ണന്‍ ആന്‍ഡ് പാര്‍ട്ടി അസീസി കാളകെട്ടി. എം ആര്‍ വിഭാഗം ജൂനിയര്‍ ഗൗതം മനോജ് ആന്‍ഡ് പാര്‍ട്ടി സാന്‍ജോസ് സ്‌കൂള്‍ കാണക്കാരി, അമലാപോള്‍ വിജയ് സതീര്‍ഥ്യ സ്‌കൂള്‍ വില്ലൂന്നി, എം ആര്‍ വിഭാഗം സീനിയര്‍ സുമേഷ് മാത്യു ആന്‍ഡ് പാര്‍ട്ടി സാന്‍ജോസ് സ്‌കൂള്‍ കാണക്കാരി, ജയമോള്‍ ആന്‍ഡ് പാര്‍ട്ടി സതീര്‍ഥ്യ സ്‌കൂള്‍ വില്ലൂന്നി.

ചിത്രരചന മത്സരം എം ആര്‍ വിഭാഗം ജൂനിയര്‍ അമല പോള്‍, ഹെവിന്‍ സിജു സതീര്‍ത്ഥ്യ വെല്ലുന്നി, എം ആര്‍ സീനിയര്‍ ജോബ് റെക്‌സ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്‌കൂള്‍ വെള്ളൂര്‍, ആരോമല്‍ ജോസഫ് സേവാഗ്രാം സ്‌കൂള്‍ വെട്ടിമുകള്‍. ഹി യറിങ് ഇമ്പേര്‍ഡ് വിഭാഗം അഭിരാമി അജി കുഴിമറ്റം.
ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സമ്മാനം വില്ലുന്നി സതീര്‍ത്ഥ്യ വിദ്യാലയം നേടി. സമ്മാനങ്ങള്‍ വീശിഷ്ടാതിഥികള്‍ നല്‍കി