Friday, May 3, 2024
keralaNews

പെരുമ്പാവൂര്‍ മണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

പെരുമ്പാവൂര്‍ മണ്ണൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ആരോമലിനെ ഗുരുതര പരുക്കകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു.