Tuesday, April 30, 2024
Local NewsNews

എരുമേലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

എരുമേലി: കോണ്‍ഗ്രസിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എ സലിം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവര്‍ക്ക് എരുമേലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.                                                                                                     എരുമേലിയില്‍ നടന്ന സ്വീകരണ സമ്മേളനം അഡ്വ. റ്റോമി കല്ലാനി ഉദ്ഘാടനം ചെയ്തു, പരിപാടിയില്‍ എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി,എ ആര്‍ രാജപ്പന്‍ നായര്‍ , മറിയാമ്മ സണ്ണി, മാഗി ജോസഫ് , സുനില്‍ ചെറിയാന്‍, ജിജി മോള്‍ സജി, യൂത്ത് കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് പി.ഡി ദിഗീഷ്, നേതാക്കളായ ഫസീം ചുടുകാട്ടില്‍, വി എസ് ഷുക്കൂര്‍ , അനിത സന്തോഷ്, റജി അമ്പാറ എന്നിവര്‍ സംസാരിച്ചു