Monday, May 6, 2024
keralaLocal NewsNews

കനത്ത മഴയിൽ എരുമേലിയിൽ വിവിധ കോസ് വെകളിൽ വെള്ളം കയറി 

എരുമേലി: രണ്ടുദിവസമായി തുടർന്ന് കനത്ത മഴയിൽ എരുമേലി പഞ്ചായത്തിലെ അടക്കം സമീപ പ്രദേശങ്ങളിലെ വിവിധ  കോസ് വെ കളിൽ വെള്ളം കയറി. എരുമേലി  മണിമലയാറിൽ നിർമ്മിച്ചിട്ടുള്ള ഓരുങ്കൽ കടവ് പാലത്തിൽ വെള്ളം കയറി.എരുമേലി അഴുത നദിയിൽ നിർമ്മിച്ചിട്ടുള്ള മൂക്കംപ്പെട്ടി  കോസ് വെയിലും വെള്ളം കയറി.

മൂക്കൻപ്പെട്ടി കോസ് വെയിൽ വെള്ളം കയറിയപ്പോൾ
മൂക്കൻപ്പെട്ടി  കോസ് വെയിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര ബസ് വഴി തിരിച്ചുവിട്ടു.  പമ്പാനദി നിർമ്മിച്ചിട്ടുള്ള ഇടകടത്തി അറിയാഞ്ഞിലിമണ്ണ്
കോസ് വെയിലും വെള്ളം കയറി.
എരുമേലി വലിയ തോട്ടിലും  ക്രമാതീതമായി ഉയർന്നു.
എരുമേലി കനകപ്പലം –  പത്തായ കുഴിയിൽ മണിപ്പുഴ ഭാഗത്തേക്ക് വരുന്ന പാലം തകർന്നു . വെള്ളം കയറുന്ന മേഖലകളിൽ സുരക്ഷ ക്രമീകരണം ഒരുക്കണമെന്ന് അധികൃതരോട്  ആവശ്യപ്പെട്ടതായും  എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി പറഞ്ഞു. .