Friday, March 29, 2024
indiakeralaNews

രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമൊഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹം

രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമൊഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജലവിഭവ മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ എട്ടെണ്ണവും അടച്ചു. നിലവില്‍ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവും 900 ഘനയടിയായി കുറച്ചു. രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളംകയറി.