Saturday, May 4, 2024
keralaNews

കനത്തമഴ: വയനാട് മീനങ്ങാടിയില്‍ റോഡ് ഒലിച്ചുപോയി.

വയനാട് മീനങ്ങാടിയില്‍ കനത്തമഴയില്‍ റോഡ് ഒലിച്ചുപോയി. അപ്പാട് കോളനിക്കു സമീപമുള്ള റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞാണ് അപകടമുണ്ടായത്. ചൂതുപാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകര്‍ന്നത്. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.