Friday, March 29, 2024
keralaNewspolitics

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് :ഇ.പി.ജയരാജന്‍.

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കാനം രാജേന്ദ്രന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും ഇപി ജയരാജന്‍. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി. ലീഗിന്റെ കാര്യത്തില്‍ പറയാനുളളത് പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടും. ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാവുമെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

യു.ഡി.എഫിനെപ്പറ്റി ഇ.പി ജയരാജന് ടെന്‍ഷന്‍ വേണ്ടെന്ന് വി.ഡി സതീശന്‍. എല്‍.ഡി.എഫിലാണ് പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഇ.പി ജയരാജന്‍ ആദ്യം ചെയ്യേണ്ടത്. ഇ.പി കൊമ്പുകുലുക്കിയുളള വരവ് അറിയിച്ചതാണ് ഇന്നലത്തെ പ്രസ്താവനയെന്നും സതീശന്‍ പറഞ്ഞു