Friday, May 10, 2024
keralaNewsObituary

കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കുടമാളൂര്‍ കരുണാകരന്‍ നായരുടെയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെയും ശിഷ്യനും പിന്‍ഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെയാണ് അദ്ദേഹം
ആസ്വാദക പ്രീതി പിടിച്ചു പറ്റിയത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം മുരളീധരന്‍ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീ വേഷങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദക പ്രീതി പിടിച്ചു പറ്റിയിരുന്നു.
കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാന്റെ കലാ കേന്ദ്രം കളരിയില്‍ കഥകളി അഭ്യസിച്ചു. പേരൂര്‍ മൂല വള്ളില്‍ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. ഇ.എന്‍. ശോഭനാ ദേവി, ഇ എന്‍ രാധാകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹോദരങ്ങള്‍.